തിരുവനന്തപുരം: തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചയാള്‍ക്ക് എതിരെ കേസെടുത്തു. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മധു എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി.
പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




