Section

malabari-logo-mobile

കുന്നുംപുറം നഗര ആരോഗ്യ കേന്ദ്രം അർബൻ പോളി ക്ലിനിക്കായി ഉയർത്തും : മന്ത്രി വി. അബ്ദുറഹിമാൻ

HIGHLIGHTS : Kunnumpuram city health center to be set up for urban polyclinic: Minister V. Abdurrahman

താനൂര്‍ കുന്നുംപുറത്ത് സ്ഥിതി ചെയ്യുന്ന നഗര ആരോഗ്യ കേന്ദ്രം അര്‍ബന്‍ പോളി ക്ലിനിക്കായി ഉയര്‍ത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഓഫീസിന്റെ പ്രവര്‍ത്തനം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അര്‍ബന്‍ പോളി ക്ലിനിക്ക് ആയി ഉയത്തുന്നതിനാവശ്യമായ സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് കുന്നുംപുറത്ത് പ്രവൃത്തി പുരോഗമിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷവും, എന്‍എച്ച്എം ഫണ്ടില്‍ നിന്നും 30 ലക്ഷവും ഉപയോഗിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. മതിയായ സൗകര്യം ഇല്ലാത്തതുകാരണമായിരുന്നു ഇതുവരെ പുരോഗതി പ്രാപിക്കാതിരുന്നത്. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയതോടെ ദേശീയ ആരോഗ്യ മിഷന്‍ ഉദ്യോഗസ്ഥര്‍ കേന്ദ്രം സന്ദര്‍ശിച്ച് അര്‍ബന്‍ പോളി ക്ലിനിക്ക് ആയി ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ചു.

sameeksha-malabarinews

അര്‍ബന്‍ പോളി ക്ലിനിക്ക് ആയി ഉയര്‍ത്തുന്നതോടെ എല്ലാ ദിവസവും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനമുണ്ടാകും, പുതിയ ലബോറട്ടറി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഒപി എന്നിവ ഒരുങ്ങും.കുന്നുംപുറം ആരോഗ്യ കേന്ദ്രത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. അത് കൈവരിച്ചതോടെ അര്‍ബന്‍ പോളി ക്ലിനിക്ക് തയ്യാറാവുകയായിരുന്നെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!