Section

malabari-logo-mobile

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി അധികൃതര്‍

HIGHLIGHTS : The number of Kovid cases is increasing; Authorities are ready to tighten controls

തിരൂരങ്ങാടി: എ ആര്‍ നഗര്‍ കൊവിഡ് പോസിറ്റീവ് ചെയ്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന പുകയൂര്‍ സ്വദേശി മരണപ്പെടുകയും, മൂന്നാം വാര്‍ഡില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. സാമൂഹ്യ സമ്പര്‍ക്ക മേഖല കൂടിയായ കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പെരുവള്ളൂര്‍ പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് എ ആര്‍ നഗര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ഇവിടെ മാത്രം എട്ടോളം പേര്‍ ചികിത്സയിലാണ്.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഇരുപതോളം പേര്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചികിത്സയിലാണ്. ഇന്നലെ രണ്ടുപേര്‍ക്ക് സമ്പര്‍ക്കം വഴിയും ഉറവിടം അറിയാത്ത ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിരുന്നു . ഈ പശ്ചാത്തലത്തിലാണ് രോഗികളുടെ എണ്ണം കൂടുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് അധികൃതര്‍ നടപടി കര്‍ശനമാക്കുന്നത്.

sameeksha-malabarinews

വലിയ പറമ്പ്-തോട്ടശ്ശേരിയറ റോഡ് ഉള്‍ക്കൊള്ളുന്ന രണ്ട് മുതല്‍ ആറ് വരേയുള്ള വാര്‍ഡുകളാണ് കണ്ടൈമെന്ന് സോണുകളാക്കാന്‍ ഒരുങ്ങുന്നതെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!