മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം: ഡി.ഐ.ജി സഞ്ജയ് കുമാര്‍ അന്വേഷിക്കും

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ അന്വേഷിക്കും. സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.

സൈബര്‍ പൊലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവിടങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥന് തിരഞ്ഞെടുക്കാം. വ്യാജ പ്രചരണങ്ങളില്‍ കൃത്യമായി തുടരന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകരായ നിഷ പുരഷോത്തമന്‍, എം ജി കമലേഷ് എന്നിവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപ പ്രചരണമാണ് നടന്നിരുന്നത്. ഇതെ തുടര്‍ന്നാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top