കര്‍ണാടകയില്‍ ബസിന് തീപിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിനാണ് ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചത്.
ഹിരിയൂര്‍ താലൂക്കിലെ കെ ആര്‍ ഹള്ളിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. ഇരുപത്തേഴുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



