കുപ്രസിദ്ധ മോഷ്ടാവ് ‘സോഡാ ബാബു’ പിടിയില്‍

തിരൂര്‍ : നിരവധി അന്തര്‍ സംസ്ഥാന വാഹന മോഷണ കേസുകളിലെ പ്രതിയും വീരപ്പന്‍ റഹിമിന്റെ കൂട്ടാളിയുമായ സജിത്ത് ബാബു (സോഡാ ബാബു, 45) തിരൂര്‍ പൊലീസിന്റെ പിടിയില്‍. കഴിഞ്ഞദിവസം അര്‍ധരാത്രിയില്‍ കോലുപാലത്തെ താമസസ്ഥലത്തിന് സമീപത്തുനിന്നാണ് പിടി കൂടിയത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലും കര്‍ണാടകത്തിലും നിരവധി കേസുകളില്‍ പ്രതിയായ സജിത്ത് ബാബു ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. 15 വര്‍ഷം മുമ്പ് നടന്ന മോഷണ കേസിലാണ് അറസ്റ്റ്. മോഷ്ടിച്ച വാഹനങ്ങള്‍ ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ വില്‍പന നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. സോഡ ബാബുവിന്റെ കൂട്ടാളിയായ മറ്റൊരു പ്രതിയെ ദിവസങ്ങള്‍ക്കുമുമ്പാണ് പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സോഡാ ബാബുവിനെ കുറിച്ച് പൊലീസ് അറിഞ്ഞത്.

എസ്‌ഐമാരായ വി ജിഷില്‍, സജേഷ് സി ജോസ്, സിപിമാരായ അക്ബര്‍, ദില്‍ജിത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top