യുവാവിനെതിരെ കാപ്പ ചുമത്തി

വണ്ടൂര്‍: നിരവധി കേസുകളില്‍ പ്രതിയായ കരുവാരക്കുണ്ട് അരിമണല്‍ സ്വദേശി മുതുകോടന്‍ മഹ്‌മൂദി (25)നെതിരെ കാപ്പ ചുമത്തി. ഇയാള്‍ക്ക് മലപ്പുറം ജില്ല യില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

കാളികാവ്, കരുവാരക്കുണ്ട്. എറണാകുളം പൊലീസ് സ്‌റ്റേഷനുകളില്‍ കഞ്ചാവ് കേസ്, ആയുധ മുപയോഗിച്ച് ആക്രമിക്കല്‍, പോക്‌സോ കേസ്, പൊലീസ ഉദ്യോഗസ്ഥന്റെ വീട് ആക്രമിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ റേഞ്ച് ഡിഐജി കാപ്പ ചുമത്തിയത്. ഒരു വര്‍ഷത്തേക്കാണ് വിലക്ക്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top