മുപ്പതോളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോക്‌സോ കേസില്‍ പിടിയില്‍

താനൂര്‍ :മുപ്പതോളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് താനൂര്‍ പോലീസിന്റെ പിടിയില്‍. കൂട്ടായി മാസ്റ്റര്‍പടി കാക്കോച്ചിന്റെ പുരക്കല്‍ സ്വഫാന്‍ (33 ) നെയാണ് പിടി കൂടിയത്. കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഏഴാം തീയതി വീട്ടില്‍ കടന്നു കയറി ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി വിവരം ക്ലാസിലെ അധ്യാപികയെ അറിയിക്കുകയും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് താനൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. താനൂര്‍ പോലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത് അറിഞ്ഞ് പ്രതി ഒളിവില്‍ പോയി.

സി.സി.ടി.വി ക്യാമറകളുടെയും ഒട്ടനവധി മൊബൈല്‍ നമ്പറുകള്‍ ട്രൈസ് ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ തന്ത്രപരമായി ദേവധാര്‍ എന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ പേരില്‍ തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇരുപതോളം മോഷണം കേസുകളും, ഒട്ടനവധി വധശ്രമ കേസുകളും ഉണ്ട്.

താനൂര്‍ സി. ഐ .മാത്യു. ജെ, എസ് ,ഐ സുജിത്ത് എന്‍ .ആര്‍, എ.എസ് ഐമാരായ നിഷ, സജിനി, സി.പി.ഒ മാരായ സുജിത്ത്, ലിബിന്‍, സനൂപ്, രാകേഷ്, രമ്യ എന്നിവ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top