
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സിനിമാ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. സംവിധായകന്‍ അരുണ്‍ വൈഗയുടെ പുതിയ ചിത്രത്തിലൂടെ നടനായിട്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായിട്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്റേതല്ലാത്ത സംവിധാനത്തില്‍ നടനാകുന്നത്.
അല്‍ഫോണ്‍സ് പുത്രന്‍ നടനാകുന്നത് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അരുണ്‍ വൈഗ വ്യക്തമാക്കിയത്. അരുണ്‍ വൈഗ കുറിച്ച വാക്കുകളും വീഡിയോയ്‌ക്കൊപ്പം ശ്രദ്ധയാകര്‍ഷിക്കുകയാണ്. തനിക്ക് പ്രേമം തോന്നിയ ഒരു സിനിമയാണ് പ്രേമം എന്ന് എഴുതിയിരിക്കുകയാണ് യുവ സംവിധായകന്‍ അരുണ്‍ വൈഗ. എത്ര തവണ കണ്ടുവെന്ന് അറിയില്ല, അതില്‍ വര്‍ക്ക് ചെയ്ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി. അങ്ങനെ സിജു വില്‍സണ്‍ ഭായ് ശബരീഷ് ഭായ് എന്റെ ചങ്ക് വിഷ്ണു ഗോവിന്ദ് ഒക്കെ സുഹ്രുത്തുക്കള്‍ ആയി.
രാജേഷ് മുരുഗേശനാണ് എനിക്കായും സംഗീതം ചെയ്യുന്നത് . അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷന്‍ കൊണ്ടും എന്നെ വിസ്മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാന്‍ പറ്റിയില്ല… അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എന്റെ പുതിയ സിനിമയില്‍ ഒരു കാമിയോ റോള്‍ അല്‍ഫോന്‍സ് പുത്രന്‍ ഇന്നലെ ചെയ്തു… ആ ക്യാരക്ടര്‍ എഴുതുമ്പോള്‍ തന്നെ അദ്ദേഹം ആയിരുന്നു മനസ്സില്‍. അങ്ങനെ ഞാന്‍ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷന്‍ പറഞ്ഞു. ആഗ്രഹിച്ച കാര്യങ്ങള്‍ നമ്മളിലേക്ക് എത്തുമ്പോഴുള്ള സുഖം അത് വേറെ തന്നെ ആണ്.
ഒരുപാട് നാള്‍ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങള്‍, പുതിയ പുതിയ കാര്യങ്ങള്‍ അങ്ങനെ കുറെ ഞങ്ങള്‍ സംസാരിച്ചു. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട… നേരത്തിനും പ്രേമത്തിനും ഗോള്‍ഡിനും അപ്പുറം ഒരു ഗംഭീര സിനിമയുമായി ചേട്ടന്‍ വരട്ടെ, അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു. വിളിച്ചപ്പോള്‍ വന്നതിന് ഹൃദയത്തില്‍ നിന്നും നന്ദി…ശേഷം സ്‌ക്രീനില്‍.’
അജു വര്‍ഗ്ഗീസ്, അഷ്‌കര്‍ അലി തുടങ്ങിയവര്‍ക്കൊപ്പം വിശാഖ് നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 2017 നവംബര്‍ 24ന് റിലീസ് ചെയ്ത ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ വൈഗ സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്. സൈജു കുറുപ്പിന്റെ ‘ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‍’ന് ശേഷം അരുണ്‍ വൈഗ വീണ്ടും ഒരുക്കുന്ന സിനിമയിലാണ് അല്‍ഫോണ്‍സ് പുത്രന്‍ അതിഥിയാകുക. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‍സ്, പൂയപ്പിള്ളി ഫിലിംസ്, എന്നീ ബാനറില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘മൈക്ക്’, ‘ഖല്‍ബ്’, ‘ഗോളം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ജോണി ആന്റണി, ഇന്ദ്രന്‍സ്, Dr.റോണി, മനോജ്.കെ.യു, ബിലാല്‍ മൂസി, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, അഖില അനോകി, മെറീസാ ജോസ്, Dr. ചാന്ദിനി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. റോയിച്ചനായ് ജോണി ആന്റണിയും ടോണിയായ് രഞ്ജിത്ത് സജീവും എത്തുന്ന ഈ ചിത്രത്തില്‍ ഏകയായ് സാരംഗി ശ്യാമും മൈക്കിളച്ചനായ് ഇന്ദ്രന്‍സും റോസ്സമ്മയായ് മഞ്ജു പിള്ളയും അന്നക്കുട്ടിയായ് സംഗീതയും മാധവനായ് മനോജ് കെ ജയനും വേഷമിടുന്നു. ഈരാറ്റുപേട്ട, മൂന്നാര്‍, കൊച്ചി, തിരുവനന്തപ്പുരം, ചെന്നൈ എന്നിവിടങ്ങള്‍ പ്രധാന ലോക്കേഷനുകളായ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ട, വട്ടവട എന്നിവിടങ്ങളിലായ് പുരോഗമിക്കുന്നു.
ഗാനരചന ശബരീഷ് വര്‍മ്മ. ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകറും ചിത്രത്തിന്റെ മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം മെല്‍വി.ജെ, സ്റ്റണ്ട് ഫീനിക്‌സ് പ്രഭു, അസ്സോസിയേറ്റ് ഡയറക്ടേര്‍സ് സുമേഷ് മുണ്ടയ്ക്കല്‍, ഇനീസ് അലി, അസിസ്റ്റന്റ് ഡയറക്ടേര്‍സ് വിന്‍സ്, ശരത് കേദാര്‍, ഷിന്റോ ഔസേപ്പ് തെര്‍മ്മ, ശാലിനി ശരത്, അസ്സോസിയേറ്റ് ക്യാമറാമാന്‍ രാജ്കുമാര്‍, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ വിഷ്ണു കണ്ണന്‍, സുമേഷ്. കെ.ചന്ദ്രന്‍, അസിസ്റ്റന്റ് ക്യാമറാമാന്‍ അഫിന്‍ സേവ്യര്‍, ബിബിന്‍ ബേബി, സുധിന്‍ രാമചന്ദ്രന്‍, അഭിരാം ആനന്ദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോഷ് കെ കൈമള്‍, നിശ്ചല ഛായാഗ്രഹണം ബിജിത്ത് ധര്‍മ്മടം, പ്രൊഡക്ഷന്‍ മാനേജര്‍ ഇന്ദ്രജിത്ത് ബാബു, പീറ്റര്‍ അര്‍ത്തുങ്കല്‍, നിധീഷ് പൂപ്പാറ, പരസ്യകല ഓള്‍ഡ് മങ്ക്‌സ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




