Section

malabari-logo-mobile

500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്നുദിവസം നീട്ടി

HIGHLIGHTS : ന്യൂഡല്‍ഹി : അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്നു ദിവസംകൂടി നീട്ടി. വെള്ളക്കരം, പെട്രോള്‍ പമ്പ്, റെയില്‍വേ സ...

ന്യൂഡല്‍ഹി : അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്നു ദിവസംകൂടി നീട്ടി.  വെള്ളക്കരം, പെട്രോള്‍ പമ്പ്, റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി, വൈദ്യുതി, പാല്‍ ബൂത്തുകള്‍ എന്നിവയ്ക്കാണ് അടുത്ത മൂന്നു ദിവസത്തേക്ക് കൂടി ഇളവ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ ഫാര്‍മസികളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാം. നേരത്തെ നല്‍കിയ സമയപരിധി ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുമായിരുന്നു.

sameeksha-malabarinews

കേന്ദ്രസര്‍ക്കാരിന്റെ പരിഷ്കാരത്തെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞരണ്ടു ദിവസങ്ങളായി വലയുകയാണ്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ രണ്ടു ദിവസങ്ങളിലായി ബാങ്കുകളില്‍ നീണ്ട ക്യൂവാണ്. പൊലീസ് സുരക്ഷയിലാണ് പല ബാങ്കുകളിലും നടപടികള്‍ തുടരുന്നത്. ഇതിനിടെ ആശ്വാസം പകരുന്നതാണ് പുതിയ നിര്‍ദേശം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!