മിനി വാനിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.

കടലുണ്ടി :മിനി വാനിടിച്ച് ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ ബോർഡ് സ്കൂളിന് പടിഞ്ഞാറ് തെക്കകത്ത് ഹംസക്കോയയുടെ മകൻ അജീബ് എന്ന അബദി (35) ആണ് മരിച്ചത്. ചാലിയം – കടലുണ്ടിക്കടവ് റോഡിൽ വലിയാൽ സ്റ്റോപ്പിന് സമീപത്ത് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.കരുവൻ തിരുത്തിയിലെ ഭാര്യവീട്ടിൽ നിന്ന് വരികയായിരുന്ന അജീബ് ഓടിച്ച ബൈക്കിൽ എതിർവശത്ത് നിന്ന് അമിത വേഗതയിൽ വന്ന മിനി വാനിടിക്കയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന് തെറിച്ച് വീണ ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.വാൻ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
സൈനീബിയാണ് മാതാവ്.
ഭാര്യ: ഖമറുന്നിസ
മക്കൾ: അജീന, റിയാന ഷെറിൻ, ഫാത്തിമ ഇംഷ
മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Share news
error: Content is protected !!
Scroll to Top