വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി വീണ്ടുമെടുക്കും

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ ആലോചന. ഇതിനായി വടക്കാഞ്ചേരി, കുന്നംകുളം മജിസ്ട്രേറ്റുമാരെ സമീപിക്കാനാണ് പൊലീസ് നീക്കം.  തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും. നേരത്തെ രഹസ്യമൊഴിയെടുത്തെങ്കിലും, പുതിയ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തിലാണ് യുവതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. രണ്ട് അഭിപ്രായമാണ് ലഭിച്ചതെങ്കിലും രഹസ്യമൊഴി എടുക്കാന്‍ തീരുമാനിച്ചു.

ആദ്യം നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി എടുത്തതിനാല്‍ വീണ്ടും എടുക്കുന്നത് നിയമക്കുരുക്കുണ്ടാക്കുമെന്നതിനാല്‍ പൊലീസിന് ആശങ്കയുണ്ട്. നേരത്തെ നല്‍കിയ മൊഴിയില്‍ ജയന്തനുമായി സാമ്പത്തിക തര്‍ക്കമാണ് ഉള്ളതെന്നും അത് അവസാനിപ്പിച്ചെന്നുമാണുള്ളത്.

വാര്‍ത്താസമ്മേളന വെളിപ്പെടുത്തലിന് ശേഷം പൊലീസ് മൊഴിയെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top