മക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അപകടം;പരപ്പനങ്ങാടി സ്വദേശി മരിച്ചു

deathസൗദി: മക്കയിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ അപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരിച്ചു. പരപ്പനങ്ങാടി മാപ്പൂട്ടില്‍പ്പാടം റോഡില്‍ കുണ്ടുകടവന്‍ ഷൗക്കത്ത് (47) ആണ് മരിച്ചത്. ഇന്നലെ സൗദി സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. മക്കയില്‍ ഒരാഴ്ച മുന്‍പ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു ഷൗക്കത്ത്. സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടരവര്‍ഷം മുന്‍പാണ് നാട്ടില്‍ വന്ന് പോയത്.

ഷൗക്കത്ത് നേരത്തെ പരപ്പനങ്ങാടിയില്‍ മിസിരിയ കൂള്‍ബാര്‍ എന്ന സ്ഥാപനം നടത്തിയിരുന്നു.

പരേതനായകെ.കെ.സൈതലവിയുടെ മകനാണ്.ഭാര്യഖൈറുന്നിസ.മക്കള്‍:മുസ്ലിഹ,മുഹ്സിന,മാഹിര്‍,മര്‍വാന്‍.മാതാവ്:ബീക്കുട്ടി.സഹോദരങ്ങള്‍:കോയമോന്‍,അബ്ദുസമദ്

Share news
error: Content is protected !!
Scroll to Top