Section

malabari-logo-mobile

ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് കരുന്നാഗപ്പള്ളി എസ് ബി ടിയില്‍ സംഘര്‍ഷം

HIGHLIGHTS : കരുനാഗപ്പള്ളി: എസ്ബിടിയുടെ വവ്വാക്കാവ് ശാഖയില്‍ ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് സംഘര്‍ഷം. ജനകൂട്ടം ബാങ്കിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. രാവിലെ എട്ടു മ...

കരുനാഗപ്പള്ളി: എസ്ബിടിയുടെ വവ്വാക്കാവ് ശാഖയില്‍ ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് സംഘര്‍ഷം. ജനകൂട്ടം ബാങ്കിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. രാവിലെ എട്ടു മണി മുതല്‍ പണത്തിനായി കാത്തുനിന്നവരുടെ നീണ്ട ക്യൂവായിരുന്നു ഇവിടെ. എന്നാല്‍ 12 മണിയായപ്പോഴേക്കും ബാങ്കിലെ പണം തീര്‍ന്നു. ഇതോടെ ആളുകള്‍ ബഹളം വെക്കാന്‍ തുടങ്ങുകയായിരുന്നു. സംഘർഷത്തിൽ ബാങ്കിെൻറ വാതിൽ, ജനൽ ഗ്ലാസുകൾ തകർന്നു.

ഉച്ചക്ക് േശഷം കൊല്ലത്തെ പ്രധാന ശാഖയിൽ പണമെത്തിച്ച് നൽകാമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഉപഭോക്താക്കൾ ബഹളം തുടരുകയായിരുന്നു.

sameeksha-malabarinews

ഒാച്ചിറ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബാങ്കിനുണ്ടായ നഷ്ടം ഉപഭോക്താക്കൾ പരിഹരിക്കാമെന്ന് അറിയിച്ചതോടെ പൊലീസ് കേസെടുക്കാതെ മടങ്ങി. 3.30നു ശേഷം പണമെത്തിക്കുമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പിൽ കാത്തിരിക്കുകയാണ് ജനങ്ങൾ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!