കൊണ്ടോട്ടിയില്‍ ബാങ്കില്‍ പണം അടക്കാന്‍ എത്തിയ സ്ത്രീയില്‍ നിന്നും 37,000 രൂപ കള്ളനോട്ട് പിടികൂടി

untitled-1-copyമലപ്പുറം: ബാങ്കില്‍ പണം അടയ്ക്കാനെത്തിയ സ്ത്രീയില്‍ നിന്നും 37,000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. കൊണ്ടോട്ടിയിലെ എസ്ബിടി ശാഖയില്‍ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയില്‍ നിന്നാണ് 37,000 രൂപ കള്ളനോട്ടുകള്‍ അധികൃതര്‍ പിടികൂടിയത്. നോട്ടുപരിശോധിക്കുന്നതിനായി മെഷിനില്‍ പണം നിക്ഷേപിച്ചപ്പോഴാണ് കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞത്. പണം അടയ്ക്കാനെത്തിയ സ്ത്രീയെ ചോദ്യം ചെയ്തുവരികയാണ്.

ഇവരുടെ വിദേശത്തുള്ള മകന്‍ അയച്ചുകൊടുത്ത പണമാണിതെന്നാണ് സ്ത്രീ മൊഴി നല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ മകന്‍ കുഴല്‍പണമായാണ് അയച്ചതെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ നിന്നും എടുത്ത പണമാണ് അടയ്ക്കാന്‍ കൊണ്ടുവന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top