Section

malabari-logo-mobile

നിരോധിച്ച 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്

HIGHLIGHTS : മുംബൈ: നിരോധിച്ച 500,1000 രൂപയുടെ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളിലേക്കുതന്നെ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. നേരത്തെ ഇക്കാര്യത്തില്‍ പല റിപ...

മുംബൈ: നിരോധിച്ച 500,1000 രൂപയുടെ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളിലേക്കുതന്നെ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. നേരത്തെ ഇക്കാര്യത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവുമായി റിസര്‍വ് ബാങ്ക് ആദ്യമായാണ് രംഗത്തെത്തുന്നത്. 2017-18 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ക്രയവിക്രയത്തിന് ഉപയോഗച്ചിരുന്ന 15.41 ലക്ഷം കോടിയുടെ 500,1000 രൂപ നോട്ടുകളില്‍ 15.31 കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

sameeksha-malabarinews

2016 നവംബറിലാണ് കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുകള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. റദ്ധുചെയ്ത നോട്ടുകളില്‍ വലിയ പങ്കും തിരിച്ചെത്തില്ലെന്നും ഇത് സര്‍ക്കാറിന് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാകും എന്നുള്ളതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഇവയില്‍ ഏതാണ്ട് മുഴുവനും തിരിച്ചെത്തിയതോടെ നോട്ട് നിരോധനം അതിന്റെ മുഖ്യലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!