പൊന്നാനി ഹാര്‍ബറില്‍ മാലിന്യവുമായി വന്ന നഗരസഭയുടെ വാഹനം നാട്ടകാര്‍ തടഞ്ഞു സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്

തിരൂര്‍: പൊന്നാനി ഹാര്‍ബറില്‍ മാലിന്യം തള്ളാനെത്തിയ നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. ബുധനാഴ്ച രാവിലെയാണ് പ്രളയത്തെ തുടര്‍ന്ന് ഉണ്ടായ മാലിന്യവും നിറച്ച് നഗരസഭയുടെ ലോറി ഇവിടെ എത്തിയത്. ഇതുകണ്ട നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. ഇതെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പോലീസ് നാട്ടുകാര്‍ക്ക് നേരെ ലാത്തി വീശുകയുമായിരുന്നു. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top