എആര്‍ നഗര്‍ കുന്നുംപുറത്ത് തീപിടുത്തം

തിരൂരങ്ങാടി എആര്‍ നഗര്‍ കുന്നുംപുറത്ത് വന്‍ തീപിടുത്തം . തീപ്പിടുത്തത്തില്‍ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന പെയിന്റ് കട കത്തി നശിച്ചു.

ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തീപിടുത്തമുണ്ടായത്. മറീന പെയിന്റ്‌സ് എന്ന സ്ഥാപനം പൂര്‍ണ്ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

തൊട്ടടുത്ത എകെസി ഇലട്രിക്കല്‍സ്, എസ്എച്ച ഹോം അപ്ലയന്‍സ് എന്നീ കടകളിലേക്കും തീ ഭാഗികമായി പിടിച്ചു. മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ് ദന്താശുപത്രിയിലേക്കും തീ പടര്‍ന്നുപിടിച്ചു.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഈ സമയത്ത് പെയിന്റ് കടയിലുണ്ടായിരുന്ന നാലുപേര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.

Related Articles