വേറെ ലവലായി; ചെറുമുക്കില്‍ ഗൃഹാതുരത്വമുണര്‍ത്തി ചൂണ്ടയിടല്‍ മത്സരം

തിരൂരങ്ങാടി : നഷ്ട്ട പ്രതാപം വീണ്ടെടുത്ത് ചെറുമുക്ക് ആമ്പല്‍ പാടത്ത് ചുണ്ട ഇടല്‍ മത്സരം നടത്തി. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയും ചെറുമുക്ക് വിസ്മയാ ക്ലബും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ചൂണ്ടയിടല്‍ മത്സരം ചെറുമുക്ക് ആമ്പല്‍ പാടത്ത് തിങ്ങി നിറഞ്ഞ വെള്ളത്തില്‍ ജില്ലയില്‍ നിന്നും ജില്ലക്ക് പുറത്തു നിന്നുമായി നുറുക്കണക്കിന്ന് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മത്സരം നിരവധി കാഴ്ചക്കാരെ കൊണ്ട് ശ്രദ്ധേയമായി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടും പുറങ്ങളിലെ കുട്ടികളുടെയും കൗമാരക്കാരുടെയും പ്രായമായവരുടെയും യുവാക്കളുടെയും ഹരമായിരുന്ന ചുണ്ടയിടല്‍ , കഴി ഞ്ഞ രണ്ടാം കോവിഡ് കാലത്ത് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയാണ് ചെറുമുക്കിലെ ഒരു കൂട്ടം യുവാക്കളുടെ ശ്രമത്താല്‍ ചുണ്ട ഇടല്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. ചുണ്ട ഇടലിന്റെ നഷ്ട്ടപെട്ടു പോയ പ്രതാപത്തെ തിരിച്ചു പിടിക്കുക എന്നതാണ് ലക്ഷ്യം.

പണ്ടു കാലങ്ങളില്‍ വയലില്‍ വെള്ളം വന്നാല്‍ കുളിക്കാന്‍ പോവുന്നതും ചുണ്ട ഇടാന്‍ പോവുന്നതും വല വീശലും കണ്ടഡി ഉപയോഗിച്ചും വല കൊണ്ട് കോരിയും ഗ്രാമ ഗ്രാമങ്ങളിലെ മീന്‍ പിടിത്തം ഉണ്ടായിരുന്നത് ഇന്നത്തെ ഈ പുതു തലമുറക്ക് അറിവില്ല.

ഉച്ചക്ക് ഒരു മണിക്ക് രജിസ്ട്രഷനോടുകുടി തുടങ്ങിയ മത്സരം വൈകുന്നേരം ആറു മണിക്ക് അവസാനിച്ചു . മത്സരാര്‍ഥികള്‍ ഒന്നര മീറ്റര്‍ അകലം പാലിച്ച് ഒരു സമയത്ത് അഞ്ച് പേര്‍ വീതമായിരുന്നു ചൂണ്ടയിട്ടിരുന്നത് . അതില്‍ ഒന്നും രണ്ടും വിജയിച്ചവരെ മാറ്റി നിര്‍ത്തുകയും മൂന്ന് പേര് പുറത്താക്കുകയും ചെയ്യും . വീണ്ടും അഞ്ചുപേരടങ്ങുന്ന ടീമ് വേറെ മത്സരിക്കും . അങ്ങനെ ഗ്രൂപ്പുകളായി പഴയതു പോലെ മത്സരിപ്പിച്ചു . ഫൈനലില്‍ മത്സരിക്കുന്നതില്‍ മൂന്നു പേര്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു . കോട്ടാര്‍ ഫ്രീ കോട്ടര്‍ ,സെമി ,സെമീ ഫൈനല്‍ അതില്‍ നിന്നും മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഇങ്ങനെയാണ് മത്സരം നടത്തിയിരുന്നത് . ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസിനൊപ്പം ട്രോഫിയും സമ്മാന അര്‍ഹരായി . മൂന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും നല്‍കി

ചോരാത്ത മഴയില്‍ ആവേശം കൊണ്ട് ജില്ലയില്‍ നിന്നും ജില്ലക്ക് പുറത്തുമായി അമ്പതില്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു .
ടി ജെ ആര്‍ , ഫിസിങ് ബ്ലോക് എ ആര്‍ നഗര്‍ വി കെ പാടി പി പി സയ്യിദ് ഒന്നാം സ്ഥാനവും ,രണ്ടും മുന്നും സ്ഥാനക്കാര്‍ തിരുരങ്ങാടി കക്കാട് സോക്കാര്‍ കിങ് കരസ്ഥമാക്കി . വിജയികള്‍ക്കുള്ള ട്രോഫി തിരുരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ പ്രാന്‍സിങ് നല്‍കി ഉദ്ഘാടനം ചെയ്തു . ക്ലബ് അംഗങ്ങളായ വി പി നബീല്‍,വി പി മുനാഫിര്‍,ചക്കുങ്ങല്‍ സിനാന്‍, വി പി, നിഹാല്‍ , കുട്ടായ്മ അംഗങ്ങളായ വി പി ഖാദര്‍ ഹാജി , മുസ്തഫ ചെറുമുക്ക്, പനക്കല്‍ ബഷീര്‍, ചോലയില്‍ ഹംസ തുടങ്ങിയവര്‍ മത്സരത്തിന്ന്നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top