സിഡിറ്റ് കോഴ്സുകൾക്ക് നോർക്ക എച്ച് ആർ ഡി അറ്റസ്റ്റേഷൻ അംഗീകാരം

സിഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ, അഡ്വാൻസ്ഡ് ഡിപ്ലോമാ, ഡിപ്ലോമാ കോഴ്‌സുകൾക്ക് നോർക്ക എച്ച് ആർ ഡി അറ്റസ്റ്റേഷൻ അംഗീകാരം ലഭിച്ചു.  നോർക്കയുടെ സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  ഓഫീസുകൾ വഴി സിഡിറ്റ് സർട്ടിഫിക്കറ്റുകൾക്ക് എച്ച് ആർ ഡി അറ്റസ്റ്റേഷൻ ലഭ്യമാവും.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ്,  അഡ്വാൻസ്ഡ് ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ട്രെയിനിംഗ് ഫോർ ടീച്ചേഴ്‌സ്, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫൈനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇൻ ഡെസ്‌ക്ക്‌ടോപ്പ് പബ്ലിഷിംഗ് എന്നീ കോഴ്‌സുകൾക്കാണ് അംഗീകാരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top