റമദാൻ സ്പെഷ്യൽ – ചിക്കൻ സിഗർ റോൾ

ആവശ്യമായ ചേരുവകള്‍:-

ചിക്കന്‍ മിശ്രിതത്തിനുള്ള ചേരുവകള്‍:-

എല്ലില്ലാത്ത ചിക്കന്‍ – 500 ഗ്രാം
മുട്ട – 2
മുളക് പൊടി – 1 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
കുരുമുളകു പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
നാരങ്ങ നീര് – 1 ടീസ്പൂണ്‍

മാവ് മിശ്രിതത്തിനുള്ള ചേരുവകള്‍:-

മൈദ – 1/2 കപ്പ്
വെള്ളം – 1 കപ്പ്

റോള്‍ പട്ടി- ആവശ്യത്തിന്
എണ്ണ വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി :-  ഒരു ചോപ്പറില്‍ ചിക്കന്‍, മുട്ട, മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, കുരുമുളക് പൊടി, ഉപ്പ്, ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ഇത് നന്നായി അരച്ചെടുക്കുക.

ഒരു പാത്രത്തില്‍ മൈദയും വെള്ളവും ചേര്‍ത്ത് ഒരു സ്ലറി ഉണ്ടാക്കുക. ഒരു റോള്‍ പട്ടിയെടുക്കുക, പകുതിയായി മുറിക്കുക. റോള്‍ പട്ടിയുടെ പകുതി വശത്ത് മൈദ മിശ്രിതം ബ്രഷ് ചെയ്യുക. റോള്‍ പട്ടിയുടെ മറുവശത്ത് ഒരു സ്‌ട്രോ ഇട്ട് ട്യൂബ് ആകൃതിയില്‍ ഉരുട്ടുക.സ്ട്രോ നീക്കം ചെയ്ത് ചിക്കന്‍ മിശ്രിതം നിറക്കുക.

 ക്രിസ്പിയും ഗോള്‍ഡന്‍ ബ്രൗണ്‍ നിറവും ആകുന്നതുവരെ വറുത്തെടുക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top