നോയല്‍ ടാറ്റ ഇനി ടാറ്റ ഗ്രൂപ്പിനെ നയിക്കും

മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചതിന് പിന്നാലെ ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി രത്തന്‍ ടാറ്റയുടെ സഹോദരന്‍ നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു.

മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം.നിലവില്‍ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. സര്‍ ദോരാബ്ജി ട്രസ്റ്റിനും രത്തന്‍ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സണ്‍സിനുള്ളത്.

ടാറ്റാ ഗ്രൂപ്പിന് ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. 2023-24 ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 12,500 കോടി ഡോളറിലധികം ആയിരുന്നു.

 

Share news
error: Content is protected !!
Scroll to Top