കാസര്‍ഗോഡ് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍. ജില്ലാ പോലീസ് മേധാവി ഡി ശില്പയുടേതാണ് നടപടി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി അനൂപിനെ സസ്പെന്‍ഡ് ചെയ്തത്.
പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷ വിട്ടു കൊടുക്കാന്‍ കാലതാമസം വരുത്തിയതില്‍ വിഷമത്തിലാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത്. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണന്‍ നായര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
ഇതിനിടെ എസ്.ഐ അനൂപ് മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവറോട് വളരെ മോശമായി പെരുമാറുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അനൂപിനെ സസ്പെന്‍ഡ് ചെയ്തത്.




