മോഡല്‍ വില്ലേജ് മോറല്‍ കോളേജ് പദ്ധതിയുമായി രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

HIGHLIGHTS : Rajiv Gandhi Cultural Foundation with Model Village Moral College project

പരപ്പനങ്ങാടി:മോഡല്‍ വില്ലേജ് മോറല്‍ കോളേജ് എന്ന പദ്ധതിയുമായി രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍. രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച ലൈഫ് പ്ലസ് കരിക്കുലം പദ്ധതിയാണ് മോറല്‍ കോളേജിലൂടെ വിദ്യാര്‍ത്ഥിസമൂഹത്തിന് സമര്‍പ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വയം പര്യാപ്തമായ ഒരുസമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും മയക്കുമരുന്നിനും ക്വട്ടേഷന്‍ മാഫിയ പ്രവര്‍ത്തനത്തിനും അടിമപ്പെടാത്ത ക്രിയാത്മക ശേഷിയുള്ള പുതുതലമുറയെ സൃഷ്ടിക്കലാണ് മോറല്‍ കോളേജിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ മാതൃക തീരദേശ പട്ടണമായി പരപ്പനങ്ങാടിയെ അവതരിപ്പിക്കാനുള്ള മോഡല്‍ വില്ലേജ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനും രാജീവ് ഗാന്ധി കള്‍ച്ചറല്‍ഫൗണ്ടേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. മോഡല്‍ വില്ലേജിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍ പഞ്ചാരയില്‍ അഹമ്മദ്കുട്ടിയാണ് നേതൃത്വം നല്‍കുന്നത്. കുറ്റിപ്പുറത്തെ ഇല സാംസ്‌കാരിക അതിജീവന കേന്ദ്രമാണ് പദ്ധതി നിരീക്ഷിക്കുന്നത്.

sameeksha-malabarinews

മോറല്‍ കോളേജ് സമര്‍പ്പണത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് സെലക്ട് ചെയ്ത നൂറോളം വിദ്യാര്‍ത്ഥികള്‍ക്കായി ഒന്നാം പാഠം പരിശീലന ദൗത്യം 12 ാതിയതി രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഹാളില്‍ വെച്ച് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ നിയാസ് പുളിക്കലകത്ത്, എം സ്ദ്ധാര്‍ത്ഥന്‍, അഹമ്മദ്കുട്ടി പഞ്ചാരയില്‍, കാട്ടുങ്ങല്‍ അഹമ്മദ് കുട്ടി, ജയപ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!