സമാധാന നൊബേല്‍ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

HIGHLIGHTS : Nobel Peace Prize to Nihon Hidonkyo; Acknowledgment Japan Hiroshima Nagasaki Victims Association

ജപ്പാന്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ ജപ്പാനിലെ നിഹോന്‍ ഹിഡാന്‍ക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയാണ് നിഹോന്‍ ഹിഡോന്‍ക്യോ. ആണവായുധങ്ങള്‍ക്ക് എതിരെ ബോധവത്ക്കരണം നടത്തുന്ന സംഘടനയാണിത്. ഹിരോഷിമയിലും നഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിന്റെ 80ആം വാര്‍ഷികം വരാനിരിക്കേ ആണ് പുരസ്‌കാരം സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്. 1956ലാണ് നിഹോന്‍ ഹിഡാന്‍ക്യോ രൂപീകൃതമാകുന്നത്.

ഒക്ടോബര്‍ എട്ടിനാണ് ഭൗതികശാസ്ത്ര നോബേല്‍ പ്രഖ്യാപിച്ചത്. ഒമ്പതാം തീയതി രസതന്ത്ര നോബേലും സാഹിത്യ നോബേല്‍ ഒക്ടോബര്‍ പത്തിനും പ്രഖ്യാപിച്ചു. ആല്‍ഫ്രഡ് നോബലിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന സാമ്പത്തികശാസ്ത്ര രംഗത്തെ മികവിനുള്ള സ്വെറിഗ്‌സ് റിക്‌സ്ബാങ്ക് സമ്മാനം ഒക്ടോബര്‍ 14ന് പ്രഖ്യാപിക്കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!