Section

malabari-logo-mobile

ശബരിമലയിൽ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വെർച്ചൽ ക്യൂ ബുക്കിംഗ് വേണ്ട ; 10 വയസ്സിന് താഴെയുള്ളവർക്ക് ആർ ടി പി സി ആർ പരിശോധന വേണ്ട

HIGHLIGHTS : No virtual queue or booking for children below the age of five in Sabarimala; No RTPCR test required for persons under 10 years of age

ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്ചൽ ക്യൂ   ബുക്കിംഗ് ചെയ്യേണ്ടതില്ല.

18 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് ഐഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. 10 വയസ്സിന് താഴെ പ്രായമുള്ളവർക്ക് ആർ ടി പി സി ആർ പരിശോധന വേണ്ട. മറ്റുള്ളവർ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ കരുതണം.

sameeksha-malabarinews

ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വെർച്ചൽ ക്യൂ ഒഴിവാക്കണം, രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും നടത്തി ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ദർശനം അനുവദിക്കണം, സന്നിധാനത്തെത്തുന്നവർക്ക് 12 മണിക്കൂർ വരെ കഴിയാൻ മുറികൾ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ ഉൾപ്പെടുത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!