യു.എ.ഇ ദേശീയ ദിനത്തിൽ ദുബായ് എക്സ്പോയിലേക്ക് സൗജന്യ പ്രവേശനം

യു.എ.ഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് എക്സ്പോ നഗരിയിലേക്ക് എല്ലാവർക്കും സൗജന്യ പ്രവേശനം പ്രഖ്യാപിച്ച ദുബായ്. രാജ്യത്തിൻറെ അമ്പതാം ദേശീയ ദിനത്തിൻറെ ഭാഗമായാണ് പ്രഖ്യാപനം.

ദേശീയ ദിനത്തോടനുബന്ധിച്ച് എക്സ്പോയിൽ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട് രാവിലെ 9 മുതൽ പുലർച്ചെ 2 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. 18 വയസ്സിനു മുകളിലുള്ളവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം നടക്കാത്തവർ 72 മണിക്കൂറിനുള്ളിൽ എടുത്ത് നെഗറ്റിവ് ഫലം ഹാജരാക്കണം.

രാവിലെ 10 30 ന് പതാക ഉയർത്തുന്നത് മുതൽ നിരവധി പരിപാടികളാണ് എക്സ്പോയിൽ നടക്കുന്നത് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തിന് തത്സമയ സംപ്രേഷണവും സംഗീത പരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 95 ദിർഹമാണ് പ്രവേശനഫീസ് സൗജന്യ പ്രവേശനം അനുവദിച്ചതോടെ വരുമാനം കുറഞ്ഞ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് എക്സ്പോ കാണാൻ വഴിയൊരുങ്ങും. എല്ലാ എമിറേറ്റിൽ നിന്നും എക്സ്പോയിലേക്ക് സൗജന്യ ബസ് സർവീസ് ഉണ്ട്

Share news
error: Content is protected !!
Scroll to Top