പൊന്നാനിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം: മൂന്ന് പേർക്ക് പരിക്ക്

പൊന്നാനി : കെട്ടിടം പൊളിക്കുന്നതിനിടെ അപകടം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെളിയംകോട് അയ്യോട്ടിച്ചിറയില്‍ റേഷന്‍കട നിന്നിരുന്ന കെട്ടിടം ഹൈവേ വികസനാര്‍ത്ഥം പൊളിക്കുന്നതിനിടെയാണ് അപകടം.

വെളിയംകോട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ബാദുഷ, ഇതര സംസ്ഥാന തൊഴിലാളികളായ ആലം(23), അലാവുദ്ദിന്‍(19) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി, വെളിയംകോട് ആസ്‌പെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

 

Share news
error: Content is protected !!
Scroll to Top