തിരുവനന്തപുരം മത-രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ടതില്ലെന്ന് ഫയര്‍ഫോഴ്‌സ മേധാവിയുടെ പുതിയ സര്‍ക്കുലര്‍. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ നടപടി വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സര്‍ക്കാര്‍ അംഗീകൃത സംഘടനകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും പരിശീലനം നല്‍കാം. എന്നാല്‍ ഇതിനായുള്ള അപേക്ഷകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ആലുവയിലെ പോപ്പുലര്‍ഫ്രണ്ട് വേദിയില്‍ ഫയര്‍ഫോഴ്‌സ് പരിശീലനം നടത്തിയ സംഭവം തെറ്റാണെന്നും ഉദ്യോഗസ്ഥരര്‍ക്കെതിരെ നടപടി വേണമെന്നും ബി. സന്ധ്യ ശുപാര്‍ശ ചെയ്തിരുന്നു.




