തുടര്‍ച്ചായി ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് പിന്നാലെ ജനത്തിന് ഇരട്ടപ്രഹരമായി രാജ്യത്ത് മണ്ണെണ്ണ വിലയും കുതിച്ചുയര്‍ന്നു. 22 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് ഉണ്ടായത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസം ലീറ്ററിന് 53 രൂപയ്ക്കാണു റേഷന്‍ മണ്ണെണ്ണ നല്‍കിയത്. ഇതിനിടെ ഫെബ്രുവരിയില്‍ വിലയില്‍ ലീറ്ററിന് 6 രൂപയിലേറെ വര്‍ധന എണ്ണക്കമ്പനികള്‍ വരുത്തിയെങ്കിലും കേരളത്തില്‍ വില വര്‍ധിപ്പിച്ചിരുന്നില്ല.
32000 പരമ്പരാഗത യാനങ്ങളേയും ,6500 ബോട്ടുകളെയും ആശ്രയിച്ച് ജീവിക്കുന്ന 12 ലക്ഷത്തിലധികം മല്‍സ്യതൊഴിലാളികളെ ആണ് മണ്ണെണ്ണ വില വര്‍ദ്ധനവ് ബാധിക്കുക. നിലവില്‍ നൂറ് രൂപ നല്‍കി മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകേണ്ട അവസ്ഥയിലാണ് കേരളം. മല്‍സ്യതൊഴിലാളികളെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയാണ് .
മണ്ണെണ്ണ വില ജനങ്ങള്‍ക്ക് കുറച്ച് നല്‍കാന്‍ കഴിയുമോ എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായി മന്ത്രി വ്യക്തമാക്കി.
പൊതുവിപണിയിലെ മണ്ണെണ്ണ നിരക്ക് 124 രൂപയായി .പെട്രോളിനേക്കാള്‍ വില ഇതോടെ മണ്ണെണ്ണക്ക് നല്‍കണം. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ എത്ര മണ്ണെണ്ണ കൊടുത്താലും ഇനി പ്രതിന്ധി മാറില്ല.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 11 തവണയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചത്. ഇതിന് പിന്നാലെയാണ് 22 രൂപ മണ്ണെണ്ണയ്ക്കും വര്‍ധിപ്പിച്ചത്. ഈ നയം കേന്ദ്രം തിരുത്തണം. കേന്ദ്ര സര്‍ക്കാരിന്റെ ക്രൂര നിലപാടാണ് കേരളത്തോട് കാണിച്ചിരിക്കുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
കേന്ദ്ര ഭക്ഷ്യമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും കാണുമെന്നും സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.




