Section

malabari-logo-mobile

താമരപ്പൂ സമരം; സാദിഖലി തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം

HIGHLIGHTS : മലപ്പുറം: കെ റെയില്‍ വിരുദ്ധ സമരത്തിന്റെ മറവില്‍ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ...

മലപ്പുറം: കെ റെയില്‍ വിരുദ്ധ സമരത്തിന്റെ മറവില്‍ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് .

ബിജെപി ആസൂത്രണം ചെയ്ത താമരപ്പൂ സമരം ലീഗ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം തിരുനാവായയില്‍ കണ്ടതെന്നും, കുറുക്കോളി മൊയ്തീന്‍ എംഎല്‍എയും ലീഗ് ജില്ലാ പഞ്ചായത്തംഗവും തദ്ദേശ സ്ഥാപന മേധാവികളുമാണ് ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുമായി വേദി പങ്കിട്ടത്. കെ പി എ മജീദ് എംഎല്‍എയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടെ മതമൗലികവാദ സംഘടനകളുമായി കൈകോര്‍ത്താണ് സമരമെന്ന് സിപിഎം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

sameeksha-malabarinews

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരപ്പൂവും പിടിച്ചുള്ള ലീഗ് നേതാക്കളുടെ ചിത്രം കൗതുകമുണര്‍ത്തുന്നതാണന്നും
രാജ്യത്ത് ന്യൂനപക്ഷങ്ങളെയാകെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന നടപടികളുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് കേരളത്തില്‍ ലീഗ് അവരുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നതെന്നും സിപിഎം ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!