പ്രകാശ് രാജിന് പിന്തുണയില്ല: ബംഗളൂരു സെന്ററില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി

ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ പ്രകാശ് രാജിന് കോണ്‍ഗ്രസിന്റെ പിന്തുണയില്ല.
ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി റിസ്വാന്‍ അര്‍ഷദിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് തന്നെ പിന്തുണക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പ്രകാശ് രാജിന് ആംആദ്മി പാര്‍ട്ടിയും ഇടതു പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥിനേതാവായിരുന്ന കനയ്യകുമാറിനും പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് അടങ്ങുന്ന മഹാസഖ്യം തയ്യാറായിട്ടില്ല. ബീഹാറിലെ ബെഗുസാരായിലാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്.

Related Articles