Section

malabari-logo-mobile

തെരഞ്ഞെടുപ്പ് ഹരിതചട്ടപാലനം: പുസ്തകം പ്രകാശനം ചെയ്തു

HIGHLIGHTS : തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കുന്നതിന് സഹായിക്കുന്ന കൈപ്പുസ്തകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിത കേരളം മിഷനാണ് ...

തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കുന്നതിന് സഹായിക്കുന്ന കൈപ്പുസ്തകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിത കേരളം മിഷനാണ് ഹരിതചട്ട പാലനം സംശയങ്ങളും മറുപടികളും എന്ന പുസ്തകം തയ്യാറാക്കിയത്.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ഹരിതചട്ടപാലനം സംബന്ധിച്ച സംശങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പ്രചാരണത്തിനുള്ള കൊടി തോരണങ്ങള്‍ എങ്ങനെ നിര്‍മിക്കാം, കുപ്പിവെള്ളത്തിന് പകരമെന്ത്, പ്രചാരണവാഹനത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം, സ്വീകരണ പരിപാടികളില്‍ ഓര്‍ക്കേണ്ടത്, പ്രചാരണത്തിനിടയിലെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചെയ്യേണ്ടത് തുടങ്ങി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുസ്തകത്തില്‍ ലളിതമായി വിശദീകരിച്ചിട്ടുണ്ട്. ഒഴിവാക്കേണ്ടതും ഉപയോഗിക്കാവുന്നതുമായ വസ്തുക്കളുടെ പട്ടികയും പുസ്തകത്തിലുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിത സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് സഹായിക്കാനാവുമെന്നും പുസ്തകം വിശദീകരിക്കുന്നു. ചുവരെഴുത്തിനൊപ്പം ഫോട്ടോകളുടെ ഫ്ളക്സ് വയ്ക്കുന്നത് ഒഴിവാക്കണം, ആര്‍ച്ചുകളില്‍ തെര്‍മോകോള്‍ ഒഴിവാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്. ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അജയകുമാര്‍ വര്‍മ, ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റുമാരായ അബ്രഹാം കോശി, ടി. പി. സുധാകരന്‍, പി. ആര്‍. ഒ മനോജ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!