Section

malabari-logo-mobile

കടലുണ്ടിയില്‍ നാല് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രധാനാദ്ധ്യാപകര്‍ ഇല്ല: സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ആക്ഷേപം

HIGHLIGHTS : കടലുണ്ടി: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്ന് മൂന്നാഴ്ചയായിട്ടും പ്രധാനാദ്ധ്യാപകര്‍ ഇല്ലാതെ കടലുണ്ടിയില്‍ നാല് വിദ്യാലയങ്ങള്‍. കടലുണ്ടി പഞ്ച...

കടലുണ്ടി: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്ന് മൂന്നാഴ്ചയായിട്ടും പ്രധാനാദ്ധ്യാപകര്‍ ഇല്ലാതെ കടലുണ്ടിയില്‍ നാല് വിദ്യാലയങ്ങള്‍.

കടലുണ്ടി പഞ്ചായത്തിലെ മുക്കത്തുകടവ് ഗവ: എല്‍.പി. സ്‌ക്കൂള്‍, വട്ടപ്പറമ്പ് ഗവ:എല്‍. പി, ചാലിയം ഗവ:എല്‍.പി, ചാലിയം ഗവ: ഫിഷറീസ് എല്‍.പി. സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് പ്രധാനാദ്ധ്യാപകര്‍ ഇല്ലാത്തത്.

sameeksha-malabarinews

സ്‌ക്കൂള്‍ തുറന്ന് മൂന്ന് ആഴ്ചയായിട്ടും പ്രധാനാദ്ധ്യാപകര്‍ ചുമതലയേല്‍ക്കാത്തത് സ്‌ക്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. അതത് സ്‌ക്കൂളുകളിലെ മുതിര്‍ന്ന അധ്യാപകര്‍ക്ക് പ്രധാനാദ്ധ്യാപകന്റെ അധിക ചുമതല നല്‍കുന്നുണ്ടെങ്കിലും നയപരമായ തീരുമാനം എടുക്കേണ്ട വിഷയങ്ങള്‍ വരുമ്പോള്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന അധ്യാപകര്‍ പ്രതിസന്ധിയിലാവുകയാണ്.

പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ കൈക്കൊള്ളുമ്പോഴാണ് വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്യപ്പെടുന്നത്.

അടിയന്തരമായി ഈ വിഷയത്തില്‍ വിദ്യാഭ്യാസവകുപ്പ് ഇടപെടേണ്ടതുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!