നടന്‍ പൂജപ്പുര രവി അന്തരിച്ചു

തൊടുപുഴ: പ്രശസ്ത ചലച്ചിത്ര നടന്‍ പൂജപ്പുര രവി അന്തരിച്ചു.86 വയസ്സായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം

ഹാസ്യ നടനായും സ്വഭാവനടനായും മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായ താരമായിരുന്നു പൂജപ്പുര രവി.

വേലുത്തമ്പി ദളവ ആയിരുന്നു ആദ്യ ചിത്രം .2016 പുറത്തിറങ്ങിയ ഗപ്പിയില്‍ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

എണ്ണൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

കള്ളന്‍ കപ്പലില്‍ തന്നെ, റൗഡി രാമു ,ഓര്‍മ്മകള്‍ മരിക്കുമോ ,മുത്താരം കുന്ന് പി ഒ ,പൂച്ചക്കൊരു മൂക്കുത്തി, ലവ് ഇന്‍ സിംഗപൂര്‍ ,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മഞ്ചാടിക്കുരു, കടത്തനാടന്‍ അമ്പാടി തുടങ്ങി നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് എം രവീന്ദ്രന്‍ നായര്‍ എന്ന പൂജപ്പുര രവി.

ഭാര്യ പരേതയായ തങ്കമ്മ,മക്കള്‍: ലക്ഷ്മി ,ഹരികുമാര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top