Section

malabari-logo-mobile

വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് പിടികൂടി

HIGHLIGHTS : The District Enforcement Squads appointed to find the violations of waste disposal related to waste disposal and inspections of trade institutions,...

മമ്പാട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ച ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മമ്പാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാരസ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍,ഹോസ്പിറ്റലുകള്‍ തുടങ്ങിയവയില്‍ പരിശോധന നടത്തി.

നിരോധിത വിഭാഗത്തില്‍ പെടുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും,പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പുകളും,പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ പ്ലേറ്റുകളും ,തെര്‍മോകോള്‍ പ്ലേറ്റുകളും, ഡിസ്‌പോസിബിള്‍ വസ്തുക്കളും വില്‍പ്പനയ്ക്കായി സൂക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ജില്ലാ തല സ്‌പെഷ്യല്‍ സ്‌കോഡും മമ്പാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിരോധിച്ച ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു.

sameeksha-malabarinews

മലപ്പുറം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ രാജേഷ.ആര്‍ ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ടീം അംഗങ്ങളായ മനോജ് വി, മമ്പാട് ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷമീര്‍ പി പി, ഗ്രാമപഞ്ചായത്ത് സ്‌ക്വാഡ് അംഗങ്ങളായ അച്ചുതന്‍,സുഹൈല്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു.

പരിശോധനയില്‍ രണ്ട് ഓഡിറ്റോറിയങ്ങളില്‍ സര്‍ക്കാര്‍ നിരോധിച്ച വസ്തുക്കള്‍ ഉപയോഗിക്കുന്നതായും,ഹോട്ടലുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് മഹസര്‍ തയ്യാറാക്കി എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഓരോ സ്ഥാപനങ്ങള്‍ക്കും 10,000 രൂപ വീതം പിഴ ചുമത്തി.വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും സര്‍ക്കാര്‍ നിരോധിത പ്ലാസ്റ്റിക് വില്പന നടത്തുന്നവര്‍ക്കെതിരെയും മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെയും കത്തിക്കുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!