ദില്ലിയില്‍ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു; മുഖ്യപ്രതി അറസ്റ്റില്‍

ദില്ലി: ദില്ലി ആര്‍കെ പുരത്ത് അജ്ഞാതരുടെ വെടിയേറ്റ് രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു. പിങ്കി(30), ജ്യോതി (29) എന്നവരാണ് വെടിയേറ്റുമരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമായാണ് അക്രമമുണ്ടായതെന്നാണ് സൂചന.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അക്രമമുണ്ടായതെന്നാണ് സൂചന. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുഖ്യപ്രതി പിടിയിലായെന്നാണ് സൂചന. മരിച്ചവരുടെ സഹോദരനുമായുള്ള സാമ്പത്തിക തര്‍ക്കങ്ങളാണ് വെടിവിപ്പിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top