കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ കുവൈറ്റ് ആരോഗ്യ മേഖലയിലേക്ക് നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൽട്ടൻറ്, സ്പെഷ്യലിസ്റ്റ് , സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാണ് നിയമനം. എം ബി ബി എസ്, എം ഡി, പി എച്ച് ഡി എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. ആറ് മുതല്‍ 15 വര്‍ഷം പ്രവൃത്തി പരിചയം നിർബന്ധമാണ്. അപേക്ഷകര്‍ 55 വയസ്സിനു താഴെ പ്രായമുള്ളവരുമായിരിക്കണം. ആകര്‍ഷകമായ ശമ്പളം, താമസ സൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ തികച്ചും സൗജന്യവുമായിരിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 നു മുന്‍പായി kuwait@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് www.odepc.kerala.in 0471-2329440/41/42/43/45, 7736496574.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




