Section

malabari-logo-mobile

തൊഴിലവസരങ്ങൾ; മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം

HIGHLIGHTS : employment opportunities; Security Recruitment in Medical College

മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം

ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ വിമുക്ത ഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 56 വയസ്സിന് താഴെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 24 ന് രാവിലെ 10 മണിക്ക് അസല്‍ രേഖകള്‍ സഹിതം എം.സി.എച്ച്. സെമിനാര്‍ ഹാളില്‍ (പേവാര്‍ഡിനു സമീപം) എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ലാബ് ടെക്നിഷ്യന്‍ ട്രെയിനി

sameeksha-malabarinews

ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴില്‍ ലാബ് ടെക്നിഷ്യന്‍ ഒഴിവിലേക്ക് ആറു മാസത്തേയ്ക്ക് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിംഗ് കാലയളവില്‍ 5000 രൂപ സ്‌റ്റൈപ്പന്‍ഡ് നല്‍കും. യോഗ്യത: ഡി എം എല്‍ ടി. പ്രായപരിധി : 18 – 35 വയസ്സ് താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21 ന് 11.30 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം ജൂണ്‍ 20ന് രാവിലെ 10 മണിക്ക് ഇന്റ്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496 2524920

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ വാക്ക് ഇന്‍ ഇന്റ്റര്‍വ്യൂ

സര്‍ക്കാരിന്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി (അഡാക്) യുടെ കല്ലാനോട് ഹാച്ചറിയില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസ വേതനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ 22 ന് രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റ്റര്‍വ്യൂ നടത്തുന്നു.
ബി.കോം ബിരുദം, എം എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം കല്ലനോട് ഹാച്ചറിയില്‍ ഹാജരാകേണ്ടതാണെന്ന് മാനേജര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04900 2354073.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!