കൊച്ചി: കളമശ്ശേരിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വിദ്വേഷ പോസ്റ്റുകള്‍ പാടില്ലെന്നും
ഡിജിപി ഷെയ്ഖ് ദര്‍വ്വേസ് സാഹിബ് വ്യക്തമാക്കി. വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
ഇന്ന് രാവിലെ 9.30 മണിയോടെയാണ് കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ യോഗത്തില്‍ സ്ഫോടനമുണ്ടായത്. തുടര്‍ച്ചയായി മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു കുട്ടിയടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. ഈ സമയത്ത് 2500 പേരെങ്കിലും ഹാളിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




