കളമശ്ശേരി സ്‌ഫോടനം : ഐഇഡി സാനിധ്യം സ്ഥിരീകരിച്ചു

കൊച്ചി; ഇന്ന് രാവിലെ കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന യോഗത്തില്‍ സ്‌ഫോടനം നടന്നിടത്ത് ഐഇഡി (ഇപ്രവൈസീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സാനിധ്യമുണ്ടെന്ന് പോലീസ്. ഡിജിപി ഷെയ്ഖ് ദര്‍വ്വേസ് സാഹിബ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രഹരശേഷി കുറഞ്ഞ ബോംബ് സ്്ഫോടന പരമ്പരയാണ് ഉണ്ടായതെന്ന് പോലീസ് പറയുന്നു. ഇത് സ്വാഭാവിക അപകടമല്ലെന്ന് ഡിജിപി സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 9.30 മണിയോടെയാണ് കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ യോഗത്തില്‍ സ്‌ഫോടനമുണ്ടായത്. തുടര്‍ച്ചയായി മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായത്.
ഒരു സ്ത്രീ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു കുട്ടിയടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. ഈ സമയത്ത് 2500 പേരെങ്കിലും ഹാളിലുണ്ടായിരുന്നു.
പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ഡിജിപി വ്യക്തമാക്കി . സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. മന്ത്രിമാരും ചീഫ് സക്രട്ടറിയും സ്ഥലെത്തിയിട്ടുണ്ട്.എന്‍ഐ എ അടക്കം നിരവധി ഏജെന്‍സികളും സ്ഥലത്തെത്തിയിട്ടുണ്ട്

Share news
error: Content is protected !!
Scroll to Top