Section

malabari-logo-mobile

എന്‍.എം മെഹറലി പുതിയ മലപ്പുറം എഡിഎം

HIGHLIGHTS : മലപ്പുറം അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി(എ.ഡി.എം) എന്‍.എം മെഹറലിയെ നിയമിച്ചു. എ.ഡി.എം ജൂണ്‍ 21ന് കലക്ടറേറ്റില്‍ ചുമതലയേല്‍ക്കും. പാലക്കാട് ജി...

മലപ്പുറം അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി(എ.ഡി.എം) എന്‍.എം മെഹറലിയെ നിയമിച്ചു. എ.ഡി.എം ജൂണ്‍ 21ന് കലക്ടറേറ്റില്‍ ചുമതലയേല്‍ക്കും. പാലക്കാട് ജില്ലയുടെ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി(എ.ഡി.എം) പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പുതിയ നിയമനം.

നിലവില്‍ മലപ്പുറം ജില്ലയിലെ എ.ഡി.എമ്മായിരുന്നു ഡോ. എം.സി റെജിലിനെ മലപ്പുറം (ആര്‍.ആര്‍) ഡെപ്യൂട്ടി കലക്ടറായും മാറ്റി നിയമിച്ചു. എ.ഡി.എമ്മിനെ കൂടാതെ ജില്ലയില്‍ ഡെപ്യൂട്ടികലക്ടര്‍മാരെയും തിരൂര്‍ ആര്‍.ഡി.ഒയെയും മാറ്റി നിയമിച്ചു. പാലക്കാട് ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കെ. ലതയെ മലപ്പുറം(എല്‍.എ) ഡെപ്യൂട്ടി കലക്ടറായും എറണാകുളം (എല്‍.ആര്‍) ഡെപ്യൂട്ടികലക്ടര്‍ പി.എന്‍ പുരുഷോത്തമനെ മലപ്പുറം (എല്‍.ആര്‍) ഡെപ്യൂട്ടി കലക്ടറായും നിയമിച്ചു. കാസര്‍ഗോഡ് (എല്‍.എ) ഡെപ്യൂട്ടി കലക്ടര്‍ സി.ഐ ജയ ജോസ് രാജിനെ കരിപ്പൂര്‍ ( എല്‍.എ എയര്‍പോര്‍ട്ട്) സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറായും നിയമിച്ചു. തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസറായി തിരുവല്ല ആര്‍.ഡി.ഒ ആയിരുന്ന പി. സുരേഷിനെ നിയമിച്ചു.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!