Section

malabari-logo-mobile

നിപയുടെ ഉറവിടം വവ്വാലുകളില്‍ നിന്നു തന്നെയെന്ന് സ്ഥിരീകരണം

HIGHLIGHTS : കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് വിതച്ചത് വവ്വാലുകള്‍തന്നെയാണെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ പരീക്ഷണത്...

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് വിതച്ചത് വവ്വാലുകള്‍തന്നെയാണെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍.

പഴംതിന്നുന്ന വവ്വാലുകളാണ് നിപ വൈറസ് പരത്തിയതെന്ന് കേന്ദ്ര ആരോഗ്യ ഗവേഷക കൗണ്‍സിലില്‍ നടന്ന പരീക്ഷണത്തില്‍ കണ്ടെത്തി.

sameeksha-malabarinews

21 സാമ്പിളുകളായിരുന്നു ആദ്യഘട്ടത്തില്‍ പരിശോധനയ്ക്കായി അയച്ചിരുന്നത്. അതിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. അന്ന് അയച്ചത് കീടങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളുടെ സാമ്പിളായിരുന്നു. തുടര്‍ന്ന് രണ്ടാം ഘട്ടത്തിലാണ് പഴംതീനി വവ്വാലുകളുടെ 55 സാമ്പിളുകള്‍ അയച്ചത്.

ഇൗ പരിശോധനയിലാണ് നിപ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!