അഭിമന്യു വധം: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ മുഖ്യപ്രതിയടക്കം കേരളം വിട്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസിലെ പ്രധാന പ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ ബന്ധം പോലീസ് സ്ഥിരീകരിച്ചു.

Share news
error: Content is protected !!
Scroll to Top