Section

malabari-logo-mobile

നിപ പ്രതിരോധം: അവലോകന യോഗം ചേര്‍ന്നു

HIGHLIGHTS : Nipah Defense: Review meeting held

കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. വിവിധ കോര്‍കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കൂടുതല്‍ ഹൗസ് സര്‍ജന്മാരുടെ സേവനം ഉപയോഗപ്പെടുത്തും.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മുറികളും ഐ സി യു സംവിധാനവും സജ്ജമാണ്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘവും ജില്ലയില്‍ എത്തും. മരണപ്പെട്ടവരുടെയും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടേതുമടക്കം 702 പേരുടെ സമ്പര്‍ക്ക പട്ടികയാണ് ഇതുവരെ തയ്യാറാക്കിയത്.

sameeksha-malabarinews

യോഗത്തില്‍ ജില്ലാ കലക്ടര്‍ എ ഗീത, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ.ജെ, സബ്കലക്ടര്‍ വി.ചെത്സാസിനി, അസി. കലക്ടര്‍ പ്രതീക് ജെയിന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം കെ. കെ, ഡി.പി.എം ഡോ. സി.കെ ഷാജി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!