Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘പ്രോസ്‌പെക്ട്’ മെഗാ തൊഴില്‍മേള 16-ന്

HIGHLIGHTS : Calicut University News; 'Prospect' mega job fair on 16

‘പ്രോസ്‌പെക്ട്’ മെഗാ തൊഴില്‍മേള 16-ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്‍, എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവ ചേര്‍ന്ന് നടത്തുന്ന ‘പ്രോസ്‌പെക്ട്’ മെഗാ തൊഴില്‍ മേള 16-ന് സര്‍വകലാശാലാ കാമ്പസില്‍ നടക്കും. ഐടി, വാഹന വിപണനം, ബാങ്കിംഗ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷുറന്‍സ്, മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലകളില്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍, ഗ്രാഫിക് ഡിസൈനര്‍, ഓട്ടോമൊബൈല്‍ടെക്‌നീഷ്യന്‍, സെയില്‍സ് എക്‌സിക്യൂട്ടിവ്, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ് തുടങ്ങി കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ഡ്രൈവര്‍, ക്ലീനര്‍, പാക്കര്‍ മുതലായ തസ്തികകളിലും ഒഴിവുകളുണ്ട്. കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍ നിന്നുള്ള 10 കമ്പനികളടക്കം 25 കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. ഒരാള്‍ക്ക് പരമാവധി അഞ്ച് കമ്പനികളിലേക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മുന്‍വര്‍ഷത്തെ തൊഴില്‍ മേളയില്‍ എണ്ണൂറിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു . താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ എണ്ണം ബയോഡാറ്റ സഹിതം 16-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

sameeksha-malabarinews

നാച്വറല്‍ സയന്‍സ് അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെ നാച്വറല്‍ സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 19-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കുന്നു. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് സ്പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്സ് പഠന വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് സ്വാശ്രയ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ 15-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 0487 2384656, 9037834596. ഇമെയില്‍ econoffice@uoc.ac.in

ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്മെന്റ് സ്റ്റഡീസ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസില്‍ ഇന്റഗ്രേറ്റഡ് എം.എ. കോഴ്സിന് സംവരണവിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഇ.ഡബ്ല്യു.എസ്.-1, പി.ഡബ്ല്യു.ഡി.-1, സ്പോര്‍ട്സ്-1, ലക്ഷദ്വീപ്-1, ആള്‍ ഇന്ത്യ ക്വാട്ട-3 എന്നിങ്ങനെയാണ് ഒഴിവുകള്‍. ക്യാപ് രജിസ്ട്രേഷന്‍ ഉള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 15-ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 0494 2407345.

ഇന്റഗ്രേറ്റഡ് എം.എസ് സി. സ്പോട്ട് അഡ്മിഷന്‍

ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ്, കെമിസ്ട്രി, ഫിസിക്സ് കോഴ്സുകളില്‍ ഒഴിവുള്ള സംവരണ വിഭാഗങ്ങളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓള്‍ ഇന്ത്യ-2, പി.ഡബ്ല്യു.ഡി.-1, സ്പോര്‍ട്സ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ 15-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത് സയന്‍സില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407345 .

ബി.ടെക്. സ്പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് 14, 15 തീയതികളിലും ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് 15-നും സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ഇല്ക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഇ-ഗ്രാന്റ്സ്, എം.സി.എം. സ്‌കോളര്‍ഷിപ്പുകളും ലഭിക്കും. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും എന്‍.ആര്‍.ഐ. സീറ്റ് വഴി പ്രവേശനം നേടാന്‍ അവസരമുണ്ട്. ഫോണ്‍ 9567172591.

എം.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എസ്.ടി. (2 ഒഴിവ്), ഇ.ഡബ്ല്യു.എസ്. (4 ഒഴിവ്) വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 15-ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. എസ്.ടി. വിഭാഗക്കാരുടെ അഭാവത്തില്‍ ഒ.ഇ.സി., എസ്.ഇ.ബി.സി., എല്‍.സി., ഒ.ബി.എച്ച്., മുസ്ലീം, ഇ.ടി.ബി. വിഭാഗക്കാരെ പരിഗണിക്കുന്നതാണ്.

ബി.എഡ്. സീറ്റൊഴിവ്

മഞ്ചേരിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ മാത്തമറ്റിക്സ് ബി.എഡ്. കോഴ്സിന് ഇ.ഡബ്ല്യു.എസ്. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 14-ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍ 9447120120.

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്മെന്‍ര് സ്റ്റഡീസില്‍ 2023 അക്കാദമിക വര്‍ഷത്തില്‍ എം.ബി.എ. റഗുലര്‍ കോഴ്സിന് ഇ.ടി.ബി., എസ്.ടി., എല്‍.സി. സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം 14-ന് ഉച്ചക്ക് 12 മണിക്ക് നേരിട്ട് ഹാജരാകണം. സംവരണ വിഭാഗക്കാരുട അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോണ്‍ 9496289480.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്ററ് എം.ബി.എ. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.), ബി.എ., ബി.എസ്.ഡബ്ല്യു., ബി.എഫ്.ടി., ബി.വി.സി., ബി.എ., അഫ്‌സല്‍ ഉല്‍ ഉമല റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

‘ ഫാക്ട് ചെക്ക്  ‘ ശില്പശാല സംഘടിപ്പിച്ചു

പത്രമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളെയും  വിവരങ്ങളെയും കണ്ടെത്തുന്നതിനെക്കുറിച്ച്  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജേണലിസം വിഭാഗത്തില്‍ ഏക ദിന സെമിനാര്‍ സംഘടിപ്പിച്ചു. ഡാറ്റ ലീഡ്‌സും ഗൂഗിള്‍ ന്യൂസ് ഇനീഷിയേറ്റിവും ചേര്‍ന്ന്  വാര്‍ത്തകളുടെയും വിവരങ്ങളുടെയും നിജസ്ഥിതി വിലയിരുത്തുന്നതിനായി രൂപീകരിച്ച ഫാക്ട്ശാലയും സര്‍വകാശാലയിലെ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍  വിഭാഗത്തിലെ ഫാക്ട് ലാബും ചേര്‍ന്നാണ് പരിപാടി നടത്തിയത്. ഫാക്ട്ശാല പരിശീലകനും കേരളത്തിലെ പ്രമുഖ ഫാക്ട് ചെക്കറുമായ വൈ.പി. ഹബീബ് റഹ്‌മാന്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!