HIGHLIGHTS : nipa A patient vigilance review meeting was held
കോഴിക്കോട്: സമീപ പഞ്ചായത്തില്‍ പനി മരണം സ്ഥിരീകരിക്കപ്പെട്ട സാഹചര്യം വിലയിരുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നാദാപുരം അതിഥി മന്ദിരത്തില്‍ ഇ.കെ. വിജയന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ തൂണേരി ബ്ലോക്ക് തല അവലോകന യോഗം ചേര്‍ന്നു.
പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ മാറി നില്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അനാവശ്യമായ ആശുപത്രി, മരണ വീട് സന്ദര്‍ശനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണം. ആവശ്യമെങ്കില്‍ പഞ്ചായത്ത് തല ജാഗ്രതാ സമിതി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.


യോഗത്തില്‍ തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.മുഹമ്മദലി, കെ.പി.പ്രദീഷ് , നസീമ കൊട്ടാരത്തില്‍ പി. ഷാഹിന, എന്‍.പി. പത്മിനി, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മരാജു, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍, വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു