Section

malabari-logo-mobile

വയനാട്ടില്‍ കാട്ടാന വനംവകുപ്പ് താല്‍ക്കാലിക വാച്ചറെ ചവിട്ടിക്കൊന്നു

HIGHLIGHTS : A wild elephant trampled to death a temporary watcher of the forest department in Wayanad

കല്‍പറ്റ: വയനാട്ടില്‍ വനം വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. പുളിഞ്ഞാല്‍ ചിറപ്പുല്ല് മലയില്‍ വിനോദ സഞ്ചാരികളുമായി പോയ നെല്ലിക്കച്ചാല്‍ തങ്കച്ചനാണ് (50) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഇന്ന് രാവിലെ 10 മണിക്കാണ് ആക്രമണമുണ്ടായത്. വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പുറപ്പെട്ടപ്പോള്‍ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയിലാണ് കാട്ടാന തിരിച്ച് ആക്രമിച്ചത്.

sameeksha-malabarinews

ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വനംവാച്ചറാണ് തങ്കച്ചന്‍. കഴിഞ്ഞ ദിവസമാണ് അതിരപ്പള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചറായ കുമാരന്‍ മരണപ്പെട്ടത്. കാടിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധന നടത്തുമ്പോഴാണ് കുമാരനെ മോഴയാന കൊലപ്പെടുത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!