‘ഒരുമിച്ചുള്ള ഒമ്പത് വര്‍ഷങ്ങള്‍’, ഫഹദിന്റെയും നസ്രിയയുടെയും വിവാഹ വാര്‍ഷികം, ഫോട്ടോയുമായി ഫഹദ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചലച്ചിത്ര താര ദമ്പതിമാരാണ് ഫഹദും നസ്രിയയും. ഫഹദും നസ്രിയയും ഇന്ന് തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷികത്തില്‍ ഫഹദ് നസ്രിയയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദാണ് ഇരുവരുടെയും ഫോട്ടോ എടുത്തിരിക്കുന്നത്.

നടന്‍ ഫഹദിന്റെയും നടി നസ്രിയയുടെയും വിവാഹം 2014 ഓഗസ്റ്റ് 21നാണ് നടന്നത്. സ്‌നേഹത്തിന് നന്ദി, ജീവിതത്തിന് നന്ദിയെന്നും ഫോട്ടോ പങ്കുവെച്ച് ഫഹദ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഞങ്ങളുടെ ഒമ്പത് വര്‍ഷങ്ങള്‍ എന്നും താരം എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ തെലുങ്കിലായിരുന്നു.  നാനിയായിരുന്നു നായകന്‍.  ‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ ‘അണ്ടേ സുന്ദരാനികി’യില്‍ അവതരിപ്പിച്ചത്.  നദിയ മൊയ്തു, ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങിയ താരങ്ങള്‍ നസ്രിയയ്ക്ക് ഒപ്പം ചിത്രത്തില്‍ അഭിനയിച്ചു.

ഫഹദ് നായകനായി ഒടുവില്‍ എത്തിയ ചിത്രം ‘ധൂമം’ ആയിരുന്നു. പവന്‍ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. അപര്‍ണ ബാലമുരളി ചിത്രത്തില്‍ നായികയായി. ‘അവിനാശ്’ എന്ന കഥാപാത്രമായിരുന്നു ഫഹദിന്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top