കോഴിക്കോട് മുക്കം മുത്തേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചു. മുക്കം പൂളപ്പൊയില്‍ സ്വദേശി പൈറ്റൂളി ചാലില്‍ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേല്‍പ്പിച്ചത്. മുക്കം മുത്തേരിയില്‍ വൈകിട്ട് 5.45 ഓടെയാണ് സംഭവം. കുടുംബ പ്രശ്‌നമാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.
മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലില്‍ വച്ചായിരുന്നു ഭാര്യയെ വെട്ടിയത്. ഗുരുതര പരിക്കേറ്റ ജമീലയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമീലയെ വെട്ടിയ ശേഷം മുസ്തഫ ഓടി രക്ഷപ്പെട്ടു. മുക്കം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




